Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021


ചന്ദ്രക്കല ചൂടിയ ഭാഷ


എം.കെ.ഹരികുമാർ


 

 

 

എൻ്റെ ഭാഷയിൽ ചന്ദ്രക്കല നിരവധിയാണ്.
ഓരോ അക്ഷരത്തിനു മുകളിലും
അതു സ്ഥാനം പിടിക്കും,
സമയം വരുമ്പോൾ .

ചന്ദ്രക്കല ശിരസിലേന്തിയ
എൻ്റെ ഭാഷ
ആകാശത്തിൽ
നൃത്തം ചെയ്യുകയാണ്.




ഭൂമിയിലെ ജീവജാലങ്ങളാണ്
എൻ്റെ ഭാഷ .
എന്നാൽ എപ്പോഴും
അതിന് ചാന്ദ്രവംശമഹിമയുടെ അലങ്കാരമുണ്ട് .

അത് അസ്തിത്വത്തിൻ്റെ  വ്യഥാ സാകല്യതയിൽ
സകല കാലങ്ങളിലും
സ്മൃതികളിലും
സ്വപ്നങ്ങളിലും
പടർന്നു കയറുമ്പോൾ
ആകാശചന്ദ്രിക
ഒരു മുകൾജാലകമാണ്,
പ്രതീക്ഷയുടെ, ആനന്ദത്തിൻ്റെ .

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...