Tuesday, November 10, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021


 ശരീരത്തിൽ 
ഒരു പുതിയ മൈത്രി


എം കെ ഹരികുമാർ


വിശ്വസിക്കാൻ
കഴിയുമെങ്കിൽ 
രോഗവും മതമാണ്

രോഗിക്ക് വൈദ്യൻ
മരുന്ന് കൊടുക്കുന്നു
രോഗി മരുന്നിലും വൈദ്യനിലും
വിശ്വസിക്കുന്നു

ചില ചിട്ടകളും നിരാസങ്ങളും


അതിനെ അഭൗമമാക്കുന്നു
പഥ്യമില്ലെങ്കിൽ മരുന്നില്ല;
വൈദ്യനുമില്ല.
രോഗശുശ്രൂഷയിൽ
ദൈവമുണ്ട്
അത് സൗഖ്യമാണ്.
സുഖപ്പെടാനല്ലെങ്കിൽ
രോഗം
നിലനിർത്താനാവും ചികിത്സ .

രോഗം തന്നെ
ചികിത്സയോ 
വൈദ്യമോ ആകാം.
അപ്പോഴും അത്
മതമാണ്.

രോഗി കാംക്ഷിക്കുന്നത്
രോഗത്തിൻ്റെ
കണ്ണുകൾ കൊണ്ട്
സുഖപ്പെടുത്തുന്ന
ജീവിതമാണ്‌.


മരുന്നില്ലാതാകുമ്പോൾ
രോഗി
രോഗത്തിനു വേണ്ടി
ജീവിക്കും.
രോഗം ഒരു വെളിപാടായിത്തീരുന്നു. 
രോഗം തന്നെ
ശരീരത്തിൽ
ഒരു പുതിയ മൈത്രി
കൂട്ടിച്ചേർക്കുന്നു

രോഗത്തിൻ്റെ ലയത്തിൽ
രോഗിക്ക്
വേറെ സൗഖ്യമില്ല .
ദീനം താനാണെന്ന ബോധ്യത്തിൽ
അവനു പുതിയ കാഴ്ചകൾ ലഭിക്കുകയാണ്
ലോകം അവനെ പ്രതിരോധിക്കുന്നില്ല.
ലോകത്തെ പ്രതിരോധിക്കുകയാണ് അങ്ങനെ രോഗിയുടെ
അസ്തിത്വത്തിൻ്റെ രഹസ്യം അനാവൃതമാകുന്നു .
രോഗിയാകുന്നത്
പ്രതിരോധമാണ്
സ്വന്തം സംഘർഷങ്ങളുടെ നേർക്ക് അത് ഒരു പരിച നീട്ടുന്നു.
ലോകം അങ്ങോട്ട് വരാത്തതാണ്  രോഗിയുടെ മഹത്വം.
രോഗം ഒരു മതമാകുമ്പോൾ
ദൈവമുണ്ട് .
രോഗം തന്നെ
ചികിത്സയാകുമ്പോൾ
ദൈവം രോഗി തന്നെയാണ് .
 

BACK TO HOME

 

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...