Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 202

 പുസ്തകനിരൂപണം


എം.കെ.ഹരികുമാർ


ആത്മജീവിതം സന്നിവേശിച്ചിരിക്കുന്നു


 

 

ടി. നന്ദകുമാർ കർത്തയുടെ അവതാരങ്ങൾ എന്ന നോവലിനെക്കുറിച്ച്



ജീവിതത്തിൽ ഗൃഹസ്ഥനും ഉദ്യോഗസ്ഥനുമൊക്കെ ഒരു ആത്മീയ തത്ത്വചിന്തയുണ്ട് .ഇത് പ്രകടനാത്മകമായിരിക്കില്ല. സന്യാസികൾക്കോ  ഏകാന്തപഥികർക്കോ എഴുത്തുകാർക്കോ മാത്രമല്ല, സാധാരണക്കാർക്കും ജീവിതത്തിൽ വലിയ ആദർശങ്ങളുണ്ട്.ഒരു പക്ഷേ , ഏറ്റവും വലിയ അദ്ധ്വാനം ഒരു കുടുംബത്തെ പുലർത്താനായിരിക്കും. കാരണം ,അല്പമൊന്നു വ്യതിചലിച്ചാൽ കുടുംബമെന്ന സംവിധാനത്തെ അത് ബാധിക്കും.ടി.നന്ദകുമാർ കർത്തയുടെ  'അവതാരങ്ങൾ' എന്ന നോവലിലെ ബാലചന്ദ്രൻ ജീവിതസാഹചര്യങ്ങളിൽ തൻ്റെ സ്വതസിദ്ധമായ നന്മകൾ നഷ്ടപ്പെടാതെ നോക്കുന്നു . അതിനാണ് പ്രയാസം .ഇത് സ്വയം ബോധ്യപ്പെടുത്തിയെടുക്കാൻ പീഡനമനുഭവിക്കേണ്ടി വരും.




ഔദ്യോഗിക ജീവിതത്തിലെ അരുതായ്കകൾക്കെതിരെ നിലകൊള്ളണമെങ്കിൽ ഉറച്ച മാനസിക അടിത്തറ വേണം. സ്വന്തം തേര് ചെളിയിൽ പുരളാതിരിക്കാനുള്ള പ്രയത്നമാണത്. നന്ദകുമാർ കർത്തയ്ക്ക് വായനക്കാരെ കഷ്ടപ്പെടുത്താതെ കഥ പറയാനറിയാം. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് കടന്നു ചെല്ലാനറിയാം. ബാലചന്ദ്രൻ്റെയും പാർവതിയുടെയും മറ്റും മനോഗതം അദ്ദേഹം മനോഹരമായി വരച്ചിടുന്നു. അനാവശ്യമായ തത്ത്വചിന്തയില്ല .ഒരു കാപട്യവുമില്ലാതെ എഴുതുന്നത് എത്ര ആശ്വാസകരമാണ്! ഒട്ടും റൊമാൻറിക്കാവാതെ ഹൃദയവികാരങ്ങൾ എടുത്തുകാണിക്കുന്നു.

സത്യസന്ധതയാണ് ഈ നോവലിസ്റ്റിൻ്റെ പ്രമാണം. ആഖ്യാനശൈലി  ജീവിതവഴികളെ ആദർശപരമായി ഉയർത്തിക്കാണിക്കുകയാണ്‌. എന്നാൽ അദ്ദേഹം സംഭവങ്ങൾ വിവരിക്കുകയാണ്. ഒരു നിലക്കാത്ത പ്രവാഹമാണത് .അതിൽ മുങ്ങിപ്പൊങ്ങി നീങ്ങുന്ന കഥാപാത്രമാണ് ബാലചന്ദ്രൻ .ഈ കഥാപാത്രത്തിൽ നോവലിസ്റ്റിൻ്റെ ആത്മജീവിതം സന്നിവേശിച്ചിരിക്കുന്നു. ഒരിടത്ത് ഇങ്ങനെ വായിക്കാം :മുറ്റത്തെ ചക്കരമാവിൽ അണ്ണാറക്കണ്ണന്മാർ കലപിലകൂട്ടിക്കൊണ്ടിരുന്നു .തൊടിയിലെ തുമ്പ നിറയെ പൂത്തു നിന്നു... ചെത്തിപ്പൂവിൽ നിന്നും തേൻ നുകരാനെത്തി പറന്നുകളിക്കുന്ന ചിത്രശലഭങ്ങൾ .സിറ്റൗട്ടിൽ ഇരിക്കുമ്പോഴുള്ള പതിവുകാഴ്ചകൾ. എങ്കിലും ആ കാഴ്ചകളിൽ  അയാൾക്ക് പുതുമ തോന്നി. പ്രപഞ്ചത്തിൽ എല്ലാ ജീവികളും എത്ര സമഭാവനയോടെ ജീവിക്കുന്നു.എന്തെ  മനുഷ്യൻ മാത്രം അതിനു മടിക്കുന്നു ?. ജീവിതത്തിൻ്റെ നൈമിഷികതയെ ഓർത്തു ബാലചന്ദ്രൻ ഒരു നിമിഷം ധ്യാനനിരതനായി " .

ഈ ധ്യാനം ആധുനിക മനുഷ്യൻ്റെ  വിധിയാണ്. അരൂപയായി വരുന്ന അയുക്തികളെ നേരിട്ട് പക്വത നേടുന്നയാളിൻ്റെ ധ്യാനം.

ഡോൺ ബുക്സ്
കോട്ടയം.
വില. 430 / പേജ് 411
Pho:9446338916

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...