Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


പുസ്തകനിരൂപണം
എ.കെ.ഹരികുമാർ


സഹാനുഭൂതിയുടെ പ്രകാശം


 

ബാബു പെരളശ്ശേരിയുടെ 'നിങ്ങൾ മറന്നിട്ടുപോയ പേന ' എന്ന നോവലിനെക്കുറിച്ച്‌



ജീവിതത്തിൻ്റെ നട്ടുച്ചയിൽ  നഗ്നപാദനായി നിന്ന് തപിച്ച്, സ്വന്തം അനുഭവങ്ങളിൽ ഉരുകിയൊലിച്ചാണ്  ബാബു പെരളശ്ശേരി 'നിങ്ങൾ മറന്നിട്ടു പോയ പേന ' എന്ന നോവൽ എഴുതിയത്. മനസ്സിൽ തട്ടുന്ന ഭാഷയിൽ എഴുതിയിരിക്കുന്ന ഈ നോവൽ ഒരു മലയാളിയുടെ ജീവിതത്തെ ദയനീയതയിൽ നോക്കിക്കാണുകയാണ് .ജീവിതത്തിൽ നിസ്സഹായരായിപ്പോകുന്ന  കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നമ്മുടെ കാലത്തെയും തുറന്നു കാണിക്കുന്നു. ദാക്ഷിണ്യമില്ലാത്ത ആഖ്യാനമാണിത്. ബാബുവിനു  ആരെയും പേടിക്കാനില്ല. അദ്ദേഹം മനസ്സിലുള്ളത് തുറന്നെഴുതുകയാണ്. എഴുത്ത് ശക്തിപ്രാപിക്കുന്നത്, ചിലപ്പോൾ തുറന്നെഴുതുമ്പോഴാണ്. എഴുതിക്കഴിഞ്ഞാൽ വലിയ  സന്തോഷമുണ്ടാകും. ഇനി ആർക്കും അതു മായ്ച്ചുകളയാനാവില്ലല്ലോ എന്ന സന്തോഷം.




ഈ നോവൽ തുടങ്ങുന്നതു തന്നെ  പാവപ്പെട്ട കുഞ്ഞിരാമൻ ശിപായിയെ
ചിത്രീകരിച്ചുകൊണ്ടാണ് .ഒരു ശരാശരി മലയാളിയാണയാൾ. ജോലി ,ശമ്പളം, കുടുംബം എന്നീ കാര്യങ്ങൾക്കപ്പുറത്ത് ജീവിതമില്ലെന്ന് വിശ്വസിച്ചയാൾ. ഈ  നോവലിലെ മിഴിവുറ്റ ഒരു സന്ദർഭം  ഇങ്ങനെയാണ്: ''അഞ്ചു സെൻറ് തരാമെന്ന് പറഞ്ഞു ചെന്നപ്പോൾ പത്ത്  സെൻ്റാണ് ഹാജിക്ക ശിവദാസൻ്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തത്. രജിസ്ട്രോഫീസിൽ നിന്നും റോഡിലേക്കിറങ്ങിയപ്പോൾ ഹാജിക്ക ശിവദാസനെ ചേർത്ത്  നിർത്തിയിട്ട് പറഞ്ഞു - "ശിവാ , വിശന്നെരിയുമ്പോൾ ഒരു പിടി അന്നത്തിനു വേണ്ടി ആശിച്ചു പോയ ഒരു ബാല്യകാലം എനിക്കുണ്ട്.ശിവൻ്റെ അച്ഛൻ കണാരി മൂപ്പർ ഒരുപാട് പ്രാവശ്യം എനിക്ക് ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്‌. വിശപ്പ് സഹിക്കാതെ ഈ നാടു വിട്ടു ഓടിപ്പോയവനാണ് ഞാൻ. എങ്ങനെയെല്ലാമോ ദുബായിലെത്തി. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഈ കാണുന്ന സമ്പത്ത് മുഴുവനും. എൻ്റെ മക്കൾക്ക് വിശപ്പ് എന്താണെന്ന് അറിയില്ല. കഷ്ടപ്പെടുന്നവർക്ക് ദാനം ചെയ്യുമ്പോഴാണ് നാം ദൈവത്തോട് കൂടുതൽ അടുക്കുന്നത്. അതായത് നമ്മൾ നമ്മുടെ ഉള്ളിലേക്ക് കൂടുതൽ ആഴത്തിലേക്ക് ചെല്ലണം. എല്ലാ ജാതി മതസ്ഥർക്കും ഈ ബോധം വേണം. എങ്കിലേ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയുകയുള്ളൂ" .

ജീവിതത്തോടുള്ള ബാബുവിൻ്റെ സമീപനം ഇതിലുണ്ട് .ഒരെഴുത്തുകാരന്  ഈ വീക്ഷണം വേണം .ഇങ്ങനെയുള്ളവരാണ് എഴുതേണ്ടത്. സ്വന്തം ഇത്തിരിവട്ടത്തിനു പുറത്തേക്ക് നോക്കാൻ കഴിയുന്ന മനസ്സുള്ളവർ  എഴുതണം. ബാബു അക്കൂട്ടത്തിൽ ഒരാളാണ്. ഈ കൃതി ആ വീക്ഷണത്തിൻ്റെ പ്രകാശം പരത്തുന്നുമുണ്ട്.


pho:9633770469

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...