Sunday, December 20, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

എം.കെ.ഹരികുമാർ

ഗസ്റ്റ് എഡിറ്റോറിയൽ


 





സർഗാത്മക രംഗത്തെ 

വിപ്ളവശക്തിക്ക് അഭിവാദ്യങ്ങൾ


എസ്‌.രാജശേഖരൻ

 

അനന്യസാധാരണമായ സർഗ്ഗ വൈഭവത്താൽ അനുഗൃഹീതനായ എഴുത്തുകാരനാണ് എം. കെ. ഹരികുമാർ.സംക്ഷിപ്തമായ വാക്കുകളിലൂടെ ഗഹനമായ ഒരാശയങ്ങളെ വായനക്കാരന്റെ മനസ്സിൽ അതിലളിതമായി വരച്ചിടുന്ന ചിത്രകാരൻ.നിലവിലുള്ളതിനെ നിരാകരിക്കാതെ, അതിന് തന്റെ സർഗ്ഗശക്തിയിലൂടെ പുതുചൈതന്യം ചാർത്തി, നവമായ ചിന്താപദ്ധതിയിലൂടെ  പുതിയ  ഭാഷയിൽ മറ്റൊന്നാക്കി മാറ്റുന്ന മാന്ത്രികൻ. നവാദ്വൈതം എന്ന സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ്. സർഗ്ഗാത്മകതയുടെ വിപ്ലവകരമായ പരിണാമസിദ്ധാന്തങ്ങൾ സ്വന്തം രചനകളിലൂടെ ആവിഷ്കരിച്ച് ഭാഷാസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ അനുഗൃഹീതനായ എഴുത്തുകാരൻ. നിരൂപകൻ, നോവലിസ്റ്റ്, കവി, ചെറുകഥാകൃത്ത്, കോളമിസ്റ്റ്, തത്ത്വചിന്തകൻ... എന്നീ നിലകളിലൂടെ എല്ലാ സാഹിത്യ മണ്ഡലങ്ങളിലും വിരാജിക്കുന്ന അദ്ദേഹം തന്റെ സർഗ്ഗസപര്യയുടെ നാലു ദശകങ്ങൾ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ എത്രയെത്ര ഉത്കൃഷ്ടമായ കൃതികൾ ! .രചനയുടെ അത്ഭുതലോകങ്ങൾ..മിത്തും യാഥാർത്ഥ്യവും ഫാന്റസിയും ചരിത്രവും തത്ത്വചിന്തയും കൂടിക്കലർന്നൊഴുകുന്ന രചനകൾ... കാലഗണനയെ തെറ്റിക്കുകയും സൗന്ദര്യാനുഭവത്തെ തീവ്രമാക്കുകയും ചെയ്യുന്ന രചനാവൈഭവം ഈ കൃതികളെ വേറിട്ട് നിർത്തുന്നു.  


എത്ര എത്ര ഉദാഹരണങ്ങൾ... 'നർമ്മദ 'യുടെ വാർഷികപ്പതിപ്പിൽ എഴുതിയ 'ഫംഗസ് ' എന്ന കഥ തന്നെ എടുക്കു.. ഒരു Epoch making എന്നു വിശേഷിപ്പിക്കാവുന്ന കഥയാണത്. റഷ്യൻ പശ്ചാത്തലത്തിൽ എഴുതിയ, വായനയുടെ പാരനോയിക് മണ്ഡലങ്ങളിലേക്ക് വായനക്കാരനെ കൈ പിടിച്ചു നടത്തുന്ന ഈ അസാധാരണമായ കഥ സാഹിത്യരംഗത്ത് വളരെ അഭിമാനത്തോടെയാണ് ഞങ്ങൾ അവതരിപ്പിച്ചത്.

എസ്‌.രാജശേഖരൻ

1998ൽ ആരംഭിച്ച 'അക്ഷരജാലകം' എന്ന പംക്തി  എഴുത്തിന്റെ പുതിയ പാതകളിലൂടെ അനസ്യൂതം മുന്നോട്ടു പോകുന്നതിന്റെ കാരണം എം. കെ. ഹരികുമാർ എന്ന എഴുത്തുകാരന്റെ  കൈയ്യൊപ്പ് അതിലുണ്ട്  എന്നുള്ളതാണ്. ഏതു  സാഹിത്യവും വഴങ്ങുന്ന അദ്ദേഹത്തിന്റ തൂലികയിൽ നിന്നും ഇനിയുമിനിയും ധാരാളം സംഭാവനകൾ കൈരളിക്ക്  ലഭിക്കുമാറാകട്ടെ... 

ഈ നവവത്സരപതിപ്പിൽ സഹകരിക്കുന്ന എഴുത്തുകാരെല്ലാം ഉന്നത നിലവാരമുള്ളവരാണ്.ഹരികുമാറിൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ഇവിടെ പുർണമായി അവതരിപ്പിക്കാൻ  കഴിഞ്ഞിട്ടില്ല .

അത് സാഹസവുമാണ്. എങ്കിലും ആഴ്ചയിൽ രണ്ടു പംക്തികളും മറ്റു കൃതികളും  എഴുതുന്ന ഹരികുമാറിൻ്റെ വാക്കുകൾക്ക് കാത്തിരിക്കുന്ന ധാരാളം വായനക്കാരുണ്ടെന്നറിയാം .അവർക്ക് വേണ്ടിയാണ് ഈ പ്രത്യേക പതിപ്പ്.കഴിഞ്ഞ ഓണത്തിനു മലയാളസമീക്ഷ പുറത്തിറക്കിയ 'എം.കെ.ഹരികുമാർ ഓണപ്പതിപ്പ് 'വായനക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ പുതിയ പതിപ്പ്  അതിനേക്കാൾ ഉള്ളടക്കത്തിൽ സമ്പന്നമാണ് .ഹരികുമാറിൻ്റെ ഏറ്റവും പുതിയ ലേഖനങ്ങളും കവിതകളും കഥകളും അഭിമുഖങ്ങളും അദ്ദേഹത്തിൻ്റെ ചില കവിതകളുടെ പരിഭാഷകളും മറ്റും ഇവിടെ വായിക്കാം.

ഹൃദയം നിറഞ്ഞ  ആശംസകൾ...എന്റെ പേരിലും 'നർമ്മദ ' മാഗസിന്റെ പേരിലും നേർന്നു കൊള്ളുന്നു...

എസ്. രാജശേഖരൻ
ചീഫ് എഡിറ്റർ
നർമ്മദ ദ്വൈമാസിക (ഭോപ്പാൽ ) .
രംഗധാര നാടകസംഘം (ഭോപ്പാൽ ),
സ്ഥാപകാംഗം .
പി. ടി .ഐ പബ്ലിക്കേഷൻ ഡിവിഷനിൽ നിന്ന് വിരമിച്ചു .

***********

ഗസ്റ്റ് എഡിറ്റേഴ്സ്

പ്രൊഫ .വിശ്വമംഗലം സുന്ദരേശൻ
ജി.ഹരി നീലഗിരി
എസ്.സുജാതൻ

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...