Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


ഫോട്ടോഗ്രാഫ്:

നീലയുടെ ബഹുവചനം 


 

 

 

എം.കെ.ഹരികുമാറിൻ്റെ ആകാശ ഫോട്ടോകളും അടിക്കുറിപ്പുകളും


സമാന്തരങ്ങൾക്ക് അന്തമില്ല .
അനന്തതകൾ പലവിധമാണ്. ജ്ഞാതമായതിനെയെയെല്ലാം  മറികടന്നു പോകുന്ന അഭൗമലയങ്ങൾ
ആകാശത്തിൻ്റെ അഗാധസമുദ്രങ്ങളെ ഇളക്കിമറിക്കുന്ന പക്ഷി


ഉയിരിൻ്റെ കാണാലോകങ്ങൾ,
സ്നേഹസ്പർശങ്ങൾ ,
ആത്മപരാഗങ്ങൾ ,വ്യഥകൾ ,
ഉന്മാദങ്ങൾ....
അകൽച്ച മാത്രം ,അകൽച്ച മാത്രം,
മതിവരാത്തവിധം ദുരൂഹതയുടെ അകന്നിരിക്കൽ മാത്രം.

ആകാശത്തെ മേഘങ്ങൾ ആവിഷ്കരിക്കുകയോ മേഘങ്ങൾ ആകാശത്തെ  ആവിഷ്കരിക്കുകയോ ?


ഏതോ വ്യഥയുടെ കാര്യകാരണ ചിത്രങ്ങൾ .അപരിമേയമായ പ്രഭാ പ്രസരത്തിൽ  അവ്യക്തമായെന്തോ സംവദിക്കുന്നു.



സ്വർഗ്ഗത്തിൽ നിന്നുള്ള അറിയിപ്പുകൾ. വെള്ളിത്തരിമണൽകൊണ്ട് ഒരാൾ ആകാശത്ത്  വരയ്ക്കുകയാണ്.സ്നേഹസാന്ത്വനങ്ങളുടെ പ്രത്യക്ഷതകൾ



സംയോഗങ്ങളും സ്പന്ദാത്മകമായ ആകസ്മികതകളും സംയുക്തങ്ങളും സ്വന്തമായ ആത്മകഥകളും വാക്കുകളില്ലാത്ത സംഭാഷണങ്ങളും
ആ വലിയ പിതാമഹൻ മാലാഖയുമായി രഹസ്യം പറയുന്നു



മേഘങ്ങളുടെ ഭാഷ വശമുള്ള ആരോ ഉണ്ട്. പൗരാണികതയും അപരലോകങ്ങളും എന്താണ് പറയാൻ ശ്രമിക്കുന്നത് ?
ഒരിലയ്ക്കിടയിൽ ഒളിപ്പിക്കാനാവില്ല ആകാശത്തെ . ശിരസിനുമുകളിലെ ആകാശം ഏതോ പ്രഭാവമാണ്.

വൃക്ഷങ്ങൾ കാതോർക്കുകയോ  ഉള്ളിൽ ആവാഹിക്കുകയോ ചെയ്യുന്ന  ദിവ്യപ്രത്യക്ഷതകൾ.

സ്ഫടികസമാനമായ മനസ്സുകളുടെ കൂടിച്ചേരൽ


സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന മനസ്സുകൾ അജ്ഞാത ലോകത്തിൻ്റെ കെണിയോ?
പ്രാർത്ഥനാ മന്ദിരത്തിൽ ഏകാഗ്ര മനസ്സുകളുടെ വളരെ നിശ്ശബ്ദമായ മന്ത്രോച്ചാരണം


ആകാശം പലതുണ്ട്;പ്രണയത്തിൻ്റെയും പരിതാപത്തിൻ്റെയും ആകാശങ്ങൾ .നേർത്ത തലോടൽ പോലെ ദിവ്യമായ അനുരണനങ്ങൾ

നീലയും വെള്ളയും മേഘങ്ങൾ കൂടിക്കലർന്ന് എൻ്റെ മനസ്സിനെ വരയ്ക്കുന്നു. നിഗൂഢതയുടെ ആത്മീയചിത്രം.
പ്രാർത്ഥനാ മന്ദിരത്തിൽ ഏകാഗ്ര മനസ്സുകളുടെ വളരെ നിശ്ശബ്ദമായ മന്ത്രോച്ചാരണം

പടിഞ്ഞാറോട്ട് പോകും അശരീരികൾ
അതീത സന്ദേശങ്ങൾ



മനസ്സിനപ്പുറത്ത് കടലിൻ്റെ ഗഹനതയെ ആരോ പരാവർത്തനം ചെയ്യുന്നു .ആകാശത്തെ ദുർഗ്രഹമാക്കുന്ന വിധം ഏതോ കടലിൻ്റെ പ്രതീതി

ആ വലിയ പിതാമഹൻ മാലാഖയുമായി രഹസ്യം പറയുന്നു

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...