ഇരുട്ടും പ്രകാശവും
എം.കെ.ഹരികുമാർ
ചില നക്ഷത്രങ്ങൾ
മിഥ്യയാണ്
അത് പ്രകാശിക്കുന്നതായി
തോന്നും
എന്നാലത്
തമോഗർത്തമായിരിക്കും.
തമസ്സിനാൽ
അഗാധമായ
ഗർത്തമായിരിക്കുന്നതിൽ അത് സന്തോഷിക്കുകയാണ്.
നമ്മളിൽ നിന്നു അകന്നു
പോകുന്നതിൻ്റെ ലഹരിയിൽ.
പ്രകാശം തന്നെ
മുഖംമൂടിയാക്കാമല്ലോ
സ്വന്തം മുഖം മറഞ്ഞിരിക്കും
പ്രകാശ ധാരാളിത്തത്തിൽ
പ്രകാശവും മറയാണ്.
ഇരുട്ടിനു ഇരുട്ടിനെയും
പ്രകാശത്തിനു പ്രകാശത്തെയും
മറയ്ക്കാൻ കഴിയുന്ന കാലം .
BACK TO HOME


No comments:
Post a Comment
Note: Only a member of this blog may post a comment.